എസ് ഐ മാനസികമായി പീഡിപ്പിച്ചു | ആത്മഹത്യ ഭീഷണി ഉയർത്തി യുവാവിന്റെ ലൈവ്

2017-12-27 95

പൂക്കോട്ടുംപാടം എസ്ഐ മാനസികമായി പീഡിപ്പിച്ചതായുള്ള യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.ഇതിനോടകം ലക്ഷകണക്കിനാളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരിച്ചതും. മുന്‍പുണ്ടായിരുന്ന കേസിന്റെ പേരു പറഞ്ഞ് പൊലീസ് മാനസികമായി പീഡിപ്പിക്കുന്നതായാണ് യുവാവിന്റെ പരാതി. വേങ്ങാപ്പരതയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പാറന്തോടന്‍ ജസീലാണ് പൊലീസ് നിരന്തരമായി ഭീഷണിപ്പെടുത്തുകയും നാട്ടുകാര്‍ക്ക് മുന്നില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് നടപടി കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ജസീല്‍ പറയുന്നു. 25 ന് വൈകുന്നേരം വേങ്ങാപ്പരതയിലെ ക്ലബിലെ ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു പൊലീസിന്റെ ആക്രോശമെന്നും ഞാന്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിച്ചോട്ടെ എന്നു പറഞ്ഞപ്പോള്‍ തനിക്കൊന്നും ലോകത്ത് ജീവിക്കാനുള്ള അവകാശമില്ലെന്നായിരുന്നു എസ് ഐ യുടെ മറുപടി എന്ന് നാട്ടുകാര്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിലെ ക്രിക്കറ്റ് ബാറ്റ് , ടിവിയുടെ റിമോട്ട് തുടങ്ങിയവ എസ് ഐയും സംഘവും പിടിച്ചെടുത്ത് കൊണ്ട് പോകുകയായിരുന്നു.

Videos similaires